12 August Thursday
തെറിവിളിച്ച കേസ്‌ വഴിത്തിരിവിൽ

തെറിവിളിച്ച കോൺഗ്രസ്‌ നേതാക്കൾക്കെതിരെ വധശ്രമത്തിന്‌ 
കേസെടുക്കണം: 
രാജ്‌മോഹൻ ഉണ്ണിത്താൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021
കാഞ്ഞങ്ങാട്‌ > തന്നെ ട്രെയിനിൽ അസഭ്യം പറഞ്ഞ, കോൺഗ്രസ്‌ നേതാക്കൾക്കെതിരെ വധശ്രമത്തിന്‌ കേസെടുക്കണമെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട്‌  ജില്ലാ പൊലീസ്‌ മേധാവിക്ക്‌ എംപി പരാതി നൽകി. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പത്മരാജൻ ഐങ്ങോത്ത്‌, കാഞ്ഞങ്ങാട്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവർക്കെതിരെയാണ്‌  എംപിയുടെ പരാതി. കൊല്ലണമെന്ന ഉദ്ദേശത്തിലാണ്‌ ഇവർ ട്രെയിനിൽ കയറിയത്‌ എന്നാണ്‌ ഉണ്ണിത്താൻ പരാതിയിൽ പറയുന്നത്‌.
 
എംപിയെ തെറിവിളിച്ചവരെ കോൺഗ്രസ്‌ സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌. നാൽപത്ത്‌ അഞ്ച്‌ വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തങ്ങളെ രണ്ടുവർഷം മുമ്പ്‌ ജില്ലയിലെത്തിയ ഉണ്ണിത്താൻ അപഹസിക്കുകയാണെന്നും, പാർടിക്കാര്യത്തിൽ ഇടപെടേണ്ട എന്നും മാത്രമാണ്‌ പറഞ്ഞതെന്നുമാണ്‌ പത്മാരാജന്റെ വാദം. ഇതിനിടയിൽ വധശ്രമത്തിന്‌ കേസെടുക്കണമെന്ന ഉണ്ണിത്താന്റെ പരാതി ജില്ലയിലെ കോൺഗ്രസ്‌ ഗ്രൂപ്പ്‌ വൈരം ആളിക്കത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top