ന്യൂഡൽഹി
വിദേശത്ത് പോകുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോവിൻ പോർട്ടലിലും വാക്‌സിന്‍ സർട്ടിഫിക്കറ്റിലും മതിയായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് കത്ത് നൽകി. രണ്ട് ഡോസിനിടയിലെ ദൈർഘ്യം കുറയ്‌ക്കാൻ പോർട്ടലിൽ സൗകര്യമില്ല. സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ വേണമെന്ന് ചില രാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു. ഓക്‌സ്‌ഫഡ് ആസ്ട്രസെനക്ക വാക്സിനാണ് കോവിഷീൽഡ് എന്ന പേരിൽ നൽകുന്നതെന്ന് സർട്ടിഫിക്കറ്റിൽ ഇല്ല.
സർട്ടിഫിക്കറ്റ് എംബസി ഡിജിറ്റലായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ നിര്‍ദേശിക്കുന്നു. വാക്സിന്‍ എടുത്ത തീയതികൾ, ബാച്ച് നമ്പർ, ഓക്‌സ്‌ഫഡ് ആസ്ട്രസെനക്ക എന്ന പേര് എന്നിവയില്ലെങ്കിൽ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ല.
ജർമനിയിൽ സർട്ടിഫിക്കറ്റിൽ ജനന തീയതി വേണം. ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്താൻ പോർട്ടലിൽ എഡിറ്റ് സൗകര്യം ഏർപ്പെടുത്തണം. സർട്ടിഫിക്കറ്റ് തിരുത്താന്‍ സംസ്ഥാനതല സൗകര്യം വേണമെന്നും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..