KeralaLatest NewsNews

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് മാനദണ്ഡം ലംഘിച്ചു: പോലീസിനെതിരെ പരാതിയുമായി നാട്ടുകാർ

കോഴിക്കോട്: ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ പോലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതായി നാട്ടുകാർ. എലത്തൂർ പോലീസ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനിൽ ഉൾപ്പെട്ട എലത്തൂർ സ്റ്റേഷനിൽ നിയമം ലംഘിച്ച് ആളെ കൂട്ടിയെന്നാണ് നാട്ടുകാരുടെ ആരോപണം.

Read Also: രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം: തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നു

സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി നവീകരിക്കുന്നതിന് ടെൻഡർ വിളിക്കാൻ നിരവധി പേർ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയെന്നാണ് വ്യാപാരികളും നാട്ടുകാരും പരാതിപ്പെടുന്നത്. ലേല നടപടികൾ കഴിയും വരെ സ്റ്റേഷന് അകത്തും പുറത്തുമായി കരാറുകാർ തടിച്ചുകൂടിയിരുന്നു. കോവിഡ് കേസ് കൂടിയ മേഖലയിൽ വ്യാപാരികൾക്കും ജനങ്ങൾക്കും പുറത്തിറങ്ങുന്നതിനും സ്ഥാപനങ്ങൾ തുറക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഘട്ടത്തിൽ പോലീസ് നിയമം ലംഘിക്കുന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.

Read Also: കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: ഓണാഘോഷം സംബന്ധിച്ച് നിർദേശങ്ങളുമായി പോലീസ്

shortlink

Related Articles

Post Your Comments


Back to top button