12 August Thursday

മലപ്പുറത്ത്‌ യുഡിഎഫ് 3, എല്‍ഡിഎഫ് 1

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

മലപ്പുറം > തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫ് മൂന്ന് സീറ്റിലും എല്‍ഡിഎഫ് ഒരു സീറ്റിലും വിജയിച്ചു. തലക്കാട് പഞ്ചായത്തിലെ 15--ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫ് നേടി.

തലക്കാട് പഞ്ചായത്ത് 15--ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എം സജ്ല 244 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സജ്ല 587 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി വി ഷെര്‍ ബീന 343 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി കറുകയില്‍ സുജാത 74 വോട്ടും നേടി. എല്‍ഡിഎഫ് അംഗം ഇ സൈറാബാനു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 19 അംഗ ഭരണസമിതി കക്ഷിനില: എല്‍ഡിഎഫ്-- 10, യുഡിഎഫ്-- 8, ബിജെപി-- ഒന്ന്.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ഏലക്കാടന്‍-- 4109, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ നിഖിത്-- 3680, എന്‍ഡിഎ സ്ഥാനാര്‍ഥി അഭിലാഷ്-- 340 വോട്ടുകള്‍ നേടി. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ 500 വോട്ടുകളുടെ ചോര്‍ച്ചയുണ്ടായി. ബിജെപി, യുഡിഎഫ് കൂട്ടുകെട്ട് വിജയമാണ് ഉണ്ടായത്. പട്ടികവര്‍ഗ സംവരണ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്. കക്ഷിനില: യുഡിഎഫ്-- 8, എല്‍ഡിഎഫ്-- 5.

ചെറുകാവ് പത്താം വാര്‍ഡ് ചേവായൂരും വണ്ടൂര്‍ പഞ്ചായത്ത് മുടപ്പിലാപ്പിലാശേരി ഒമ്പതാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. ചെറുകാവ് ചേവായൂരില്‍ വി മുരളീധരന്‍ വിജയിച്ചു. വണ്ടൂര്‍ പഞ്ചായത്ത് മുടപ്പിലാപ്പിലാശേരി ഒമ്പതാം വാര്‍ഡില്‍ 84 വോട്ടിന് യു അനില്‍കുമാര്‍ വിജയിച്ചു. വോട്ട് നില: യുഡിഎഫ് - 788, എല്‍ഡിഎഫ്-  704, ബിജെപി-  95.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top