12 August Thursday

"ഒളിമ്പിക്‌സ്‌ മെഡല്‍ സ്വീകരിച്ചപ്പോൾ ഇങ്ങനെ കൈ വിറച്ചിട്ടില്ല'; ശ്രീജേഷിന് മമ്മൂട്ടിയുടെ സർപ്രൈസ്‌ വിസിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കൊച്ചി > ടോക്യോ ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ പി ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്.

ഒളിമ്പിക്‌സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ പോലും ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറയുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. ഒളിമ്പിക്‌സിൽ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു പി ആര്‍ ശ്രീജേഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top