12 August Thursday

ദേശാഭിമാനിക്കെതിരായ ബിജെപിയുടെ മാനനഷ്‌ട‌ക്കേസ്‌ തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കണ്ണൂർ > ദേശാഭിമാനിക്കെതിരെ ബിജെപി പ്രവർത്തകർ നൽകിയ മാനനഷ്‌ടക്കേസ്‌ കണ്ണൂർ സബ്‌കോടതി തള്ളി. നേരത്തെ മുൻസിഫ്‌ കോടതി 30,000 രൂപ നഷ്‌ട‌പരിഹാരം വിധിച്ചിരുന്നു. ഇതിനെതിരെ ദേശാഭിമാനി സബ്‌കോടതിയിൽ അപ്പീൽ  നൽകുകയായിരുന്നു. അഞ്ചരക്കണ്ടി മാമ്പയിലെ ബിജെപി പ്രവർത്തകരായ കെ കെ രവീന്ദ്രൻ, വി ഉമേഷ്‌, സി പ്രനീഷ്‌ എന്നിവരാണ്‌ പരാതിക്കാർ.

കുഴമ്പിലാട്‌മെട്ടയിൽ സ്ഥാപിച്ച സിപിഐ എം, ഡിവൈഎഫ്‌ഐ  പതാകകൾ നശിപ്പിച്ചെന്ന ദേശാഭിമാനി വാർത്തയ്‌ക്കെതിരെയായിരുന്നു കേസ്‌. ദേശാഭിമാനി കമ്പനി, ജനറൽ മാനേജരായിരുന്ന ഇ പി ജയരാജൻ,  ചീഫ്‌ എഡിറ്ററായിരുന്ന വി വി ദക്ഷിണാമൂർത്തി എന്നിവരായിരുന്നു എതിർ കക്ഷികൾ. ദക്ഷിണാമൂർത്തി അന്തരിച്ചതോടെ മക്കളെ കക്ഷിചേർത്തു.  ദേശാഭിമാനിക്കായി അഭിഭാഷകരായ ബി പി ശശീന്ദ്രൻ,  സി രേഷ്‌മ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top