11 August Wednesday
20 ആദിവാസികളെയും എട്ട്‌ കർഷകരെയുമാണ്‌ ഒഴിവാക്കിയത്‌

മുട്ടിൽ മരം മുറി : ആദിവാസികളും 
കർഷകരും പ്രതികളല്ല ; രണ്ട് റവന്യൂ ജീവനക്കാർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021



കൽപ്പറ്റ
മുട്ടിൽ മരം മുറി കേസിൽ നിന്ന്‌ 20 ആദിവാസികളെയും എട്ട്‌ കർഷകരെയും ഒഴിവാക്കി. 68 പേർക്കെതിരെയാണ്‌ ആദ്യം കേസെടുത്തത്‌. ആദിവാസികളെ കബളിപ്പിച്ചാണ്‌ ഈട്ടി മരം മുറിച്ചതെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. മറ്റുള്ള പ്രതികളുടെ കാര്യം  പരിശോധിച്ച്‌ തീരുമാനിക്കുമെന്ന്‌ ബത്തേരി  ഡിവൈഎസ്‌പി വി വി ബെന്നി പറഞ്ഞു. മുട്ടിൽ സൗത്ത്‌ വില്ലേജ്‌ ഓഫീസറായിരുന്ന കെ കെ അജി, സ്‌പെഷൽ വില്ലേജ്‌ ഓഫീസർ കെ ഒ സിന്ധു എന്നിവരെ കൂടി  പ്രതിചേർത്തിട്ടുണ്ട്‌. കേസിൽ ‌ആറുപേരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരുടെ റിമാൻഡ് കാലാവധി ബുധനാഴ്ച കഴിയും.

പ്രതികൾ 
കസ്‌റ്റഡിയിൽ
റിമാൻഡിൽ കഴിയുന്ന പ്രതികളായ റോജി അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരെ വനംവകുപ്പ്‌ കസ്‌റ്റഡിയിൽ വാങ്ങി.  ഉത്തരമേഖല സിസിഎഫ്‌ ഡി കെ വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യംചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top