11 August Wednesday

നടിയെ ആക്രമിച്ച കേസ്‌: കാവ്യ മാധവനെ വിസ്‌തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021

കൊച്ചി > നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങൾ ചിത്രീകരിച്ച കേസിലെ എട്ടാംപ്രതി നടൻ ദിലീപിന്റെ ഭാര്യയും 34 –-ാംസാക്ഷിയുമായ കാവ്യാമാധവനെ ബുധനാഴ്‌ചയും ക്രോസ്‌ വിസ്‌താരം നടത്തി. കാവ്യാമാധവൻ കൂറുമാറിയതായി ചൊവ്വാഴ്‌ച വിസ്‌താരത്തിനുശേഷം വിചാരണക്കോടതി പ്രഖ്യാപിച്ചിരുന്നു.

കേസിൽ കൂറുമാറിയവരുടെ എണ്ണം ഇതോടെ അഞ്ചായി. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടി ഭാമ, നടി ബിന്ദു പണിക്കർ, നടൻ സിദ്ദിഖ്‌ എന്നിവരാണ്‌ നേരത്തേ കൂറുമാറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top