12 August Thursday

ഓണാഘോഷം വീട്ടിലൊതുക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


തിരുവനന്തപുരം
കോവിഡ്‌ സാഹചര്യത്തിൽ ഓണാഘോഷം വീട്ടിലൊതുക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന്‌ ആൾക്കൂട്ടം ഒഴിവാക്കണമെന്ന്‌ കേന്ദ്രത്തിന്റെ കർശന നിർദേശമുണ്ട്‌. വീട്ടിൽ ഓണം ആഘോഷിക്കാൻ ആവശ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. ഇതിനായി കൺസ്യൂമർ ഫെഡ്‌, സപ്ലൈകോ, ഹോർട്ടികോർപ്‌ ഓണവിപണികൾ തുറന്നു. പൊതുവിപണിയിലെ വിലക്കയറ്റം തടയാനാണിത്‌. കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണി ഉദ്‌ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 50 ശതമാനത്തിലധികം പേർ രോഗം വരാത്തവരാണ്‌. ഇവർക്ക്‌  രോഗസാധ്യതയുണ്ട്‌. 60ന്‌ മുകളിലുള്ള എല്ലാവർക്കും പതിനഞ്ചിനകം ഒരു ഡോസ്‌ വാക്‌സിനെങ്കിലും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top