കാൻബെറ
ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ. ഓസ്ട്രേലിയയിലെ കാൻബെറയിൽവച്ച് കെയ്ൻസ് കുഴഞ്ഞുവീഴുകയായിരുന്നു. കാൻബെറയിലെ ആശുപത്രിയിലാണ് കെയ്ൻസ് ഇപ്പോൾ. ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം നിരവധിതവണ കെയ്ൻസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കെയ്ൻസ്. 1989ൽ അരങ്ങേറി. 2006ലാണ് അമ്പത്തൊന്നുകാരൻ വിരമിച്ചത്. 62 ടെസ്റ്റ്, 215 ഏകദിനം, രണ്ട് ട്വന്റി–20 കെയ്ൻസ് കളിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..