11 August Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കീടനാശിനി കുടിപ്പിച്ച്‌ കൊന്നു; ഹരിയാനയിൽ 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021

സോനിപ്പത്ത്‌ > ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം ബലം പ്രയോഗിച്ച്‌ കീടനാശിനി കുടിപ്പിച്ച്‌ കൊലപ്പെടുത്തി. സംഭവത്തിൽ നാല്‌ പേർ പിടിയിലായതായി പൊലീസ്‌ അറിയിച്ചു. ഹരിയാനയിലെ സോനിപ്പത്തിലുള്ള ഗ്രാമത്തിലാണ്‌ സംഭവം.

സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ. അമ്മയോടൊപ്പം താമസിക്കുകയായിരുന്ന പതിനാലും പതിനാറും വയസുള്ള സഹോദരിമാരെ സമീപത്തെ വാടക കെട്ടിടത്തിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികൾ നാല്‌ പേർ ചേർന്നാണ്‌ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്‌. പ്രതികളെല്ലാം  22നും 25 വയസിനുമിടയിൽ പ്രായമുള്ളവരാണ്‌. ഓഗസ്റ്റ്‌ 5,6 തീയതികളിൽ രാത്രിയിലാണ്‌ സംഭവം. പെൺകുട്ടികളുടെ വീട്ടിലേക്ക്‌ അതിക്രമിച്ച്‌ കയറിയ പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ചു. തുടർന്ന്‌ ബലം പ്രയോഗിച്ച്‌ കുട്ടികളെ കീടനാശിനി കുടിപ്പിച്ചു.

കുട്ടികളുടെ അവസ്ഥ മോശമാകാൻ തുടങ്ങിയതോടൊ അമ്മയോട്‌ കുട്ടികൾക്ക്‌ പാമ്പുകടിയേറ്റതാണെന്ന്‌ പറയണമെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടികളെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഒരാൾ മരിച്ചിരുന്നു. മറ്റെയാൾ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പെൺകുട്ടികൾക്ക്‌ പാമ്പുകടിയേറ്റതാണെന്നാണ്‌ അമ്മ ആശുപത്രി അധികൃതരോട്‌ പറഞ്ഞത്‌. സംശയം തോന്നിയ പെലീസ്‌ അമ്മയെ ചൊദ്യം ചെയ്‌തതോടെയാണ്‌ വിവരങ്ങൾ പുറത്തുവന്നത്‌. ഉടൻ തന്നെ പ്രതികളെ അറസ്റ്റുചെയ്‌തതായി പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top