11 August Wednesday

പ്രണയനൈരാശ്യത്തില്‍ അപകടപ്പെടുത്തുന്ന കേസ്: മൃദുസമീപനം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021

തിരുവനന്തപുരം > പ്രണയം നിരസിച്ചതിന്‌ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത്‌ ഗൗരവതരമെന്ന്‌   മുഖ്യമന്ത്രി പിണറായി വിജയൻ. മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണ്. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതിവിപുലമായ ചതിക്കുഴികൾ ഒരുക്കി  ചിലർ പെൺക്കുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നു. കുട്ടികൾ മായാലോകത്തിലാണ്‌ . അടച്ചിട്ട മുറികളിൽ ഇൻറർനെറ്റ്‌ ഉപയോഗം അനുവദിക്കരുത്‌.  സൈബര്‍ ചതിക്കുഴയില്‍ വീണവരെ രക്ഷപെടുത്തേണ്ടതുണ്ട്. വ്യാജ ഐഡികള്‍ ഉപയോഗിച്ച് കബളിപ്പിക്കുന്നതില്‍ നിയമനടപടിക്ക് പരിമിതിയുണ്ട്. ആ ദൗര്‍ബല്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top