KeralaLatest News

വീടിനുസമീപം നിന്ന യുവാവിന്റെ പുറം അടിച്ചു പൊളിച്ച് പൊലീസ്, വിവാദമായപ്പോൾ അങ്ങനെ ഒരു സംഭവമില്ലെന്ന് വാദം

കഴക്കൂട്ടം സിഐയുടെയും മറ്റൊരു എസ്ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തുകയും കാരണം കൂടാതെ അടിക്കുകയും ചെയ്തു.

തിരുവനന്തപുരം:  കഴക്കൂട്ടത്ത് വീടിനുസമീപം നിന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ഞായറാഴ്ച രാത്രി കാരണം പറയാതെ മര്‍ദിച്ചെന്ന് ഷിബു കുമാര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതോടെ ആരോപണം നിഷേധിച്ചു പൊലീസ് രംഗത്തെത്തി. സാമൂഹിക വിരുദ്ധരെ ഓടിച്ചു വിടുകയാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ താൻ ഞായറാഴ്ച രാത്രി എട്ടിന് വീടിനു സമീപമുള്ള റോഡിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് കഴക്കൂട്ടം സിഐയുടെയും മറ്റൊരു എസ്ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തുകയും കാരണം കൂടാതെ അടിക്കുകയും ചെയ്തു.

എന്തിനാണ് അടിക്കുന്നതെന്നോ എന്താണ് ചെയ്ത തെറ്റെന്നോ പറയാതെയായിരുന്നു മർദനം. അടിച്ചതിനു ശേഷം ‘ഇവിടെ നിൽക്കാതെ കേറി പോടാ’ എന്ന് പറഞ്ഞ് പൊലീസ് തിരികെ പോകുകയും ചെയ്തു എന്നാണ്. തന്റെ ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിഎന്നും ഷിബുകുമാർ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ഷിബു നിന്ന സ്ഥലം മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത്തരം ആളുകൾ അവിടെ കൂട്ടം കൂടിയിരിക്കുന്നെന്നും അത് നാട്ടുകാർക്ക് ശല്യമാണെന്നും റസിഡൻസ് അസോസിയേഷൻ അടക്കം വിളിച്ച് പരാതി പറയാറുണ്ട്. അന്നും ഒന്നിലേറെ തവണ ഫോൺ കോളുകൾ ലഭിച്ചതിനെ തുടർന്നാണ് എത്തിയത്. അവിടെ നിന്നവരെ തങ്ങൾ ഓടിച്ചു വിടുക മാത്രേ ചെയ്തുള്ളു എന്നാണ് പോലീസിന്റെ പക്ഷം.

shortlink

Related Articles

Post Your Comments


Back to top button