10 August Tuesday
ജനകീയാസൂത്രണ രജതജൂബിലി

പരമ്പരാഗത മേഖലയിലുള്ളവര്‍ക്ക് പദ്ധതി ആസൂത്രണത്തില്‍ മുന്‍ഗണന: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021

തിരുവനന്തപുരം > ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത മേഖലയെ ആശ്രയിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് കരുത്ത് പകരുന്ന രീതിയില്‍ പദ്ധതി ആസൂത്രണത്തില്‍ മുന്‍ഗണന നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലുള്ള സംരംഭങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുന്നതിനുള്ള ശ്രമവും ഉല്‍പ്പാദന പ്രക്രിയയുടേയും സാങ്കേതിക വിദ്യയുടേയും മാറ്റങ്ങള്‍ക്കനുസൃതമായി പരമ്പരാഗത തൊഴില്‍ മേഖലയെ നവീകരിക്കാനുള്ള ശ്രമവും പദ്ധതി ആസൂത്രണ സമയത്ത് അവലംബിക്കും. പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്‍പ്പിനും പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനുമുതകുന്ന പദ്ധതികളും ആവിഷ്‌കരിക്കും. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ഗുണമേന്മയുള്ളതാക്കി മാറ്റാന്‍ പദ്ധതി ആസൂത്രണത്തിലൂടെ ശ്രമിക്കും.

ആഗസ്ത് 17ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തുള്ള ഗോര്‍ക്കി ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനും അംഗങ്ങളും മുന്‍ അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഉദ്ഘാടനവേദിയൊരുക്കുകയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top