10 August Tuesday

അടി വീട്ടിൽനിന്ന്‌; 
പഴി സിപിഐ എമ്മിന്‌ ; ലീഗിലെ പ്രതിസന്ധിക്ക്‌ കാരണം സിപിഐ എമ്മാണെന്ന വിചിത്രവാദവുമായി കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021


മലപ്പുറം
പാർടിക്കുള്ളിൽനിന്നും പാണക്കാട്‌ കുടുംബത്തിൽനിന്നും കിട്ടിയ ‘അടി’യുടെ നീറ്റലിലാണ്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തിരിച്ചടിക്കാൻ വഴികളെല്ലാം അടയുമ്പോൾ സിപിഐ എമ്മിനെ പഴിചാരി രക്ഷപ്പെടാനാണ്‌ ശ്രമം. ലീഗിലെ പ്രതിസന്ധിക്ക്‌ കാരണം സിപിഐ എമ്മാണെന്ന വിചിത്രവാദമാണ്‌ അദ്ദേഹത്തിന്‌. സ്വന്തം നേതാക്കളും യൂത്ത്‌ ലീഗ്‌ ദേശീയ വൈസ്‌ പ്രസിഡന്റും വളഞ്ഞിട്ട്‌ ആക്രമിച്ചത്‌ സിപിഐ എം അജന്‍ഡയാണത്രേ.

യൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച ബൗദ്ധിക യോഗത്തിലാണ്‌ കുഞ്ഞാലിക്കുട്ടി സിപിഐ എമ്മിനെതിരെ തിരിഞ്ഞത്‌. സർക്കാരിന്റെ മുസ്ലിംവിരുദ്ധ നിലപാടുകൾക്കെതിരെ ലീഗ്‌ നടത്തുന്ന പോരാട്ടത്തിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ വിവാദങ്ങളെന്നായിരുന്നു വാദം. പക്ഷേ, അതുയർത്തിയത്‌ സ്വന്തം നേതാക്കളും ലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌ തങ്ങളുടെ മകനുമാണെന്നത്‌ അദ്ദേഹം സൗകര്യപൂർവം മറന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top