10 August Tuesday

പച്ചക്കള്ളവുമായി വീണ്ടും മനോരമ: കേന്ദ്രത്തിന്‌ കണക്ക്‌ നൽകാത്തതിനാൽ വാക്‌സിന്‍ ലഭിച്ചില്ലെന്ന്‌..

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021

കൊച്ചി>  കോവിഡ്‌ കാലത്ത്‌ പച്ചക്കള്ളവുമായി വീണ്ടും  മനോരമ . സംസ്‌ഥാനം കേന്ദ്രത്തിന് കണക്ക് നല്‍കാത്തതിനാല്‍ വാക്‌സിന്‍ ലഭിച്ചില്ല എന്നാണ്‌  മനോരമ കണ്ടെത്തലായി തട്ടിവിടുന്ന  പച്ചക്കള്ളം. അടിസ്ഥാന രഹിതമായ വാർത്തയാണ്‌ നൽകിയിട്ടുള്ളത്‌.
കേരളം വാക്‌സിന്‍ ആവശ്യപ്പെട്ടില്ലെന്ന കാര്യത്തില്‍ മനോരമയുടെ വാര്‍ത്തകള്‍ തന്നെ പരസ്പര വിരുദ്ധമാണ്. 

സംസ്ഥാനത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണം എന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ജൂലൈ 17ന് നേരിട്ട് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.അത്‌ മലയാള മനോരമ റിപ്പോർട്ട്‌ ചെയ്‌തതിന്റെ ലിങ്കാണ്‌ ചുവടെയുള്ളത്‌.
(https://www.manoramaonline.com/news/kerala/2021/07/16/more-covid-vaccine-should-be-allowed-kerala-cm-to-pm-modi.html)

90 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അടിയന്തരമായി വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജൂലൈ 8ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.അതേകുറിച്ച്‌ മാതൃഭൂമിയും വാർത്ത നലകിയിരുന്നു.
(https://www.mathrubhumi.com/news/kerala/covid-vaccine-1.5813981)

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ജൂലൈ 17ന് കേരളത്തിലെ എംപിമാരുടെ സംഘവും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ആവശ്യമായ വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പും നല്‍കിയിരുന്നു.
(https://www.mathrubhumi.com/news/kerala/center-to-allot-more-vaccines-to-kerala-1.5862388)

കണക്ക്‌ നൽകാത്തതിനാൽ വാക്‌സിൻ  ലഭിച്ചില്ല എന്ന മനോരമയുടെ ഇന്നത്തെ വാര്‍ത്ത കള്ളമാണെന്ന് മനോരമ തന്നെയാണ്‌  സാക്ഷ്യപ്പെടുത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top