മെൽബൺ> ഓസ്ട്രേലിയയിലെ ഏറ്റവും ജനപ്രീതിയാർന്ന ദി വോയ്‌സ് (The Voice )സംഗീതപരിപാടിയിൽ അഭിമാനമായി മലയാളിയായ ജാനകി ഈശ്വർ. ഓസ്ട്രേലിയൻ മലയാളികൾക്കൊപ്പം എല്ലാ മലയാളികൾക്കും അഭിമാനമായ 12 വയസുള്ള ഈ കൊച്ചുമിടുക്കി ലോക പ്രശസ്ത ഗായകരായ ജഡ്ജസിനെ അത്ഭുതപ്പെടുത്തിയാണ് മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ സംഗീത റിയാലിറ്റി ടി വി ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് മെൽബണിലുള്ള ജാനകി ഈശ്വർ. തിങ്കളാഴ്ചയാണ് ചാനൽ സെവനിലെ 'വോയ് സ് ഓസ്ട്രേലിയയുടെ' വേദിയിൽ ജാനകി പാടാൻ എത്തിയത്.
കോഴിക്കോട് സ്വദേശികളായ അനൂപിന്റെയും ദിവ്യയുടെയും മകളാണ് . പ്രശസ്ഥ ഗായകൻ അരുൺ ഗോപന്റെ സഹോദരൻ കൂടെയാണ് അനൂപ്.
ഓഡിഷൻ റൗണ്ട് ലിങ്ക് ചുവടെ
https://youtu.be/bFD55oPkf8U
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..