09 August Monday
ഓപ്പറേഷൻ റാഷ് 
വഴിയാണ് കുടുക്കിയത്‌

ഇൻസ്‌റ്റഗ്രാം ചതിച്ചാശാനേ... അമിത വേഗക്കാരന് 9500 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

അമിത വേഗത്തിൽ ബൈക്ക് ഓടിച്ച ജസ്റ്റിൻ തോമസിൽനിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നു


ആലപ്പുഴ
ന്യൂ ജെൻ ബൈക്കിൽ രണ്ട്‌ മാസം മുമ്പ് അമിതവേഗത്തിൽ പാഞ്ഞ് വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത യുവാവിനെ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ പിഴ ചുമത്തി. അമിതവേഗതയിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ നടപ്പാക്കിയ ഓപ്പറേഷൻ റാഷ് വഴിയാണ് ചെങ്ങന്നൂർ കാരക്കാട് ക്രിസ്‌റ്റി വില്ലയിൽ ജെസ്‌റ്റിനെ കണ്ടെത്തി 9500 രൂപ പിഴയിട്ടത്.

രണ്ട്‌ മാസം മുമ്പ് എംസി റോഡിൽ മുളക്കുഴ–-കാരക്കാട് റൂട്ടിൽ ഡ്യൂക്ക് 390 ബൈക്കിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ജെസ്‌റ്റിൻ പാഞ്ഞു. ഹെൽമെറ്റ് ക്യാമിൽ ഇത് ഷൂട്ട് ചെയ്‌ത്‌ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌തു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആൾ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ യുവാവിനെ കണ്ടത്തി ഉദ്യോഗസ്ഥർ പിഴ ചുമത്തി. എംവിഐ കെ ദിലീപ്കുമാർ, എഎംവിഐമാരായ വീനീത്, അജീഷ്, ജിതിൻ, ചന്തു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഒപ്പറേഷൻ റാഷുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിനെ അറിയിക്കാം. പരാതി നൽകേണ്ട വാട്‌സ്‌ആപ് നമ്പർ 9188961004.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top