09 August Monday

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

തൃശൂര്‍> കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പു കേസിലെ ഒന്നാംപ്രതി ടി ആര്‍ സുനില്‍കുമാറിനെ അറസ്റ്റുചെയ്തു.  തൃശൂര്‍ പേരാമംഗലത്തെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ്  പിടികൂടിയത്. ഇയാളെ രാമവര്‍മപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം  എസ്പി കെ എസ് സുദര്‍ശന്‍ പറഞ്ഞു.  

കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറിയാണ് ടി ആര്‍ സുനില്‍കുമാര്‍.കേസില്‍ ആറ് പ്രതികളാണുള്ളത്.  മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, സീനിയര്‍ അക്കൗണ്ടന്റ് സി കെ ജില്‍സ്, ബാങ്ക് അംഗം കിരണ്‍, കമീഷന്‍ ഏജന്റ് എ കെ ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് റെജി അനില്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കരുവന്നൂര്‍ സഹകരണ ബാങ്കിലും  ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും വ്യാപക  ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്കിന്റെ സെക്രട്ടറി ഇന്‍ചാര്‍ജ് ശ്രീകല നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

  സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ വായ്പ തട്ടിപ്പും മറ്റു ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, പ്രതികളായ ജീവനക്കാരെ ബാങ്കില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top