KeralaLatest News

‘മാസ്ക് ഉപേക്ഷിച്ചോ?’ നിയമസഭയിൽ ഷംസീറിനെതിരെ സ്പീക്കർ എംബി രാജേഷ്

പല എംഎൽഎമാരും മാസ്ക് താടിയിലാണ് വയ്ക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നതിനിടെ സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം:  നിയമസഭയിൽ മാസ്ക് വയ്ക്കാതിരുന്ന സിപിഎം എംഎൽഎ എ.എൻ. ഷംസീറിന് സ്പീക്കറുടെ വിമർശനം. ഷംസീർ സഭയ്ക്കുള്ളിൽ തീരെ മാസ്ക് ഉപയോഗിക്കുന്നില്ലെന്നും മാസ്ക് ഉപേക്ഷിച്ചോ എന്നും സ്പീക്കർ ചോദിച്ചു. പല എംഎൽഎമാരും മാസ്ക് താടിയിലാണ് വയ്ക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നതിനിടെ സ്പീക്കർ പറഞ്ഞു.

റോഡിൽ മാസ്ക് വെക്കാതെ പോകുന്ന ആളുകൾക്ക് കനത്ത പിഴയാണ് സർക്കാർ ഈടാക്കുന്നത്. പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ പിഴ കൂടുതൽ ഈടാക്കുന്നതിനെതിരെ ആരോപണം ശക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button