09 August Monday

മിസ്റ്റർ മോഡി, ഞങ്ങളെ കേൾക്കൂ... വീഡിയോയുമായി പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

Derek O'brien image from rajyasabha t v


ന്യൂഡൽഹി
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷത്തിന്റെ വീഡിയോ. പാർലമെന്റ് വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ പല വിഷയത്തിലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിൽ വീഡിയോ പുറത്തിറക്കിയത്.

"മിസ്റ്റർ മോഡി, വരൂ ഞങ്ങളെ കേൾക്കൂ' എന്ന കുറിപ്പോടെയുള്ള വീഡിയോയിൽ പെഗാസസ്‌ അടക്കമുള്ള വിഷയങ്ങളിൽ  പ്രതിപക്ഷ എംപിമാരുടെ  പ്രസംഗമാണുള്ളത്. മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, സുഖേന്ദു ശേഖർ റോയ്, വന്ദന ചവാൻ, മനോജ് ജാ തുടങ്ങിയവരുടെ പ്രസം​ഗങ്ങൾ വീഡിയോയിലുണ്ട്‌. പാർലമെന്റിൽ പെഗാസസ് ഫോൺ ചോർത്തൽ, കർഷക ബിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിലാണിത്‌. നിരവധി തവണ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top