09 August Monday

കുതിരാൻ രണ്ടാം തുരങ്കവും അതിവേഗം; റോഡ്‌ നിർമാണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

കുതിരാൻ രണ്ടാം തുരങ്കം നിർമാണം ഞായറാഴ്ചയും തുടരുന്നു \ ഫോട്ടോ: പി വി സുജിത്

പാലക്കാട്‌ > തൃശൂർ  - പാലക്കാട്‌ ദേശീയപാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. രണ്ടാം തുരങ്കത്തിലെ റോഡ്‌ നിർമാണം ആരംഭിച്ചു. ഇത്‌ പൂർത്തിയായശേഷം വൈദ്യുതീകരണം ആരംഭിക്കും.
 
ആദ്യ തുരങ്കത്തിന്റെ മുൻവശത്ത്‌ മണ്ണ്‌ ഇടിയാതിരിക്കാൻ ഷോർട്ട്‌ക്രീറ്റ്‌ ചെയ്തിരുന്നു. ഇതിനോട്‌ ചേർന്ന്‌ രണ്ടാം തുരങ്കത്തിന്റെ മുകളിലും പ്രവൃത്തി ആരംഭിച്ചു. കൂടുതൽ തൊഴിലാളികളെ തുരങ്കത്തിന്റെ ജോലിക്ക്‌ ദേശീയപാതാ അതോറിറ്റി നിയോഗിച്ചു. എറണാകുളത്തുനിന്ന്‌ എത്തിച്ച കൂറ്റൻ ക്രെയിനും നിർമാണ പ്രവർത്തനത്തിന് ‌ ഉപയോഗിക്കുന്നു.
 
ഒന്നാം തുരങ്കത്തിലൂടെ നിർമാണ വസ്‌തുക്കൾ വേഗത്തിൽ എത്തിക്കാമെന്നത്‌ പണിയുടെ വേഗം വർധിപ്പിച്ചു. രണ്ടാം തുരങ്കത്തിലെ നടപ്പാത, അഗ്നിരക്ഷാ സൗകര്യങ്ങൾ എന്നിവയും അപ്രോച്ച്‌ റോഡും പൂർത്തിയാകാനുണ്ട്‌. രണ്ടാം തുരങ്കത്തിന്റെ ഒടുവിൽനിന്ന്‌ പീച്ചി റിസർവോയറിന്‌ കുറുകെയുള്ള പാലം റോഡുമായി കൂട്ടിമുട്ടിച്ചിട്ടില്ല. തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക്‌ രണ്ടാം തുരങ്കത്തിൽ പ്രവേശിക്കാനുള്ള റോഡും സജ്ജമാക്കണം.
 
രണ്ടാം തുരങ്കം സമയബന്ധിതമായി ഗതാഗതയോഗ്യമാക്കാനും രണ്ടാഴ്ച കൂടുമ്പോൾ അവലോകനയോഗം ചേരാനും പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിർദേശിച്ചിരുന്നു. തുടർന്നാണ്‌ ഞായറാഴ്ച ഉൾപ്പെടെ പണി നടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top