10 August Tuesday

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍: സംസ്ഥാനതല സൊസൈറ്റി പുനസംഘടിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

കൊച്ചി> മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള സംസ്ഥാനതല സൊസൈറ്റി പുനസംഘടിപ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവരുന്ന സാഹചര്യത്തില്‍ നിലവിലുള്ള രീതി തുടരാനും കോടതി നിര്‍ദേശിച്ചു.

 തെരുവുനായകളോടുള്ള ക്രൂരത തടയുന്നതിന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ജില്ലാ തലത്തില്‍
സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയിക്കാനും കോടതി
നിര്‍ദേശിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top