KeralaLatest NewsNews

ജഡ്ജ് ആരായാലും അവരെ തല്ലിക്കൊല്ലണം: റിയാലിറ്റി ഷോയ്ക്കെതിരെ എം ജി ശ്രീകുമാര്‍

റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു, പക്ഷെ അവസരം ലഭിച്ചില്ലെന്നു ബൈജുവിന്റെ മകൻ

റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും അവതാരകനായും എത്തുന്ന ഗായകൻ എം ജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് പറയാം നേടാം. ഏഷ്യാനെറ്റിലെ ‘കോമഡി കസിന്‍സ്’ എന്ന കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ബൈജു ജോസ് കഴിഞ്ഞ ദിവസം എം ജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു.

കുടുംബത്തിനൊപ്പം എത്തിയ ഈ പരിപാടിയിൽ ബൈജുവിന്റെ മകന്‍ ഒരു പാട്ടും പാടി. പാടിത്തീര്‍ന്നപ്പോള്‍ തന്നെ എംജി ശ്രീകുമാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. തുടര്‍ന്ന് റിയാലിറ്റി ഷോകളില്‍ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിച്ചപ്പോള്‍, താന്‍ സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു എന്നും, പക്ഷെ അവസരം ലഭിച്ചില്ലെന്നും ബൈജുവിന്റെ മകൻ പറഞ്ഞു.

ഇത് കേട്ട എംജി വളരെ ദേഷ്യത്തില്‍ അവിടെ ആരായിരുന്നു ജഡ്ജ് ചെയ്യാന്‍ ഇരുന്നത് എന്ന് ചോദിച്ചു. തനിക്ക് അവരുടെ പേര് അറിയില്ലെന്നായിരുന്നു മകന്റെ മറുപടി. ആരായാലും അവരെ തല്ലിക്കൊല്ലണം അല്ലാതെ എനിക്കൊന്നും പറയാനില്ലെന്നും ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ല, എനന്നായിരുന്നു എംജി ചോദിച്ചത്. താന്‍ ഇനി ചെയ്യുന്ന സിനിമയില്‍ തീര്‍ച്ചയായും ബൈജുവിന്റെ മകന് ഒരു ഗാനം നല്‍കുമെന്നും എംജി ശ്രീകുമാര്‍ ഷോയിലൂടെ അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button