
കോഴിക്കോട്: കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആകേണ്ടെന്ന് കരുതിയാണെന്ന് കെ. മുരളീധരന്‍. കെ.പി.സി.സി. പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിഘട്ടം വരുമ്പോള്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ട ജോലിയാണ് തനിക്കെന്നും മുരളീധരന്‍ പറഞ്ഞു. ‘പി.സി. ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ല,’ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മുരളീധരനെ വീണ്ടും പ്രചാരണ സമിതി അധ്യക്ഷനായി എ.ഐ.സി.സി നിയമിച്ചത്. നേമത്ത് പരാജയപ്പെട്ട ശേഷം മുരളീധരനെ യു.ഡി.എഫ് കണ്‍വീനറാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments