
ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവയാണ് ‘കുക്കിംഗ് ഓയില്‍’.
കറികളാണെങ്കിലും, പലഹാരങ്ങളാണെങ്കിലും, സലാഡ് പോലുള്ള ലഘുഭക്ഷണങ്ങളാണെങ്കില്‍ പോലും എണ്ണ നിര്‍ബന്ധമാണ്. അതായത്, ദിവസവും നമ്മള്‍ അകത്താക്കുന്ന ഒരു ചേരുവ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇത് കാരണമാകുമെങ്കില്‍ അതും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇനി വീട്ടില്‍ ഉപയോഗിക്കാന്‍ കൊള്ളാവുന്ന കുക്കിംഗ് ഓയിൽ ഏതെല്ലാമാണെന്ന് നോക്കാം.
Read Also : ഇനിയൊരു തിരിച്ച് വരവില്ല, ഒരിക്കലും നന്ദി കിട്ടാത്ത പണി: പുതിയ കവിതയുമായി ജി സുധാകരൻ
ഒലിവ് ഓയിൽ
ശരീരത്തിന് പലതരം ഗുണങ്ങള്‍ നല്‍കാന്‍ കഴിവുള്ള എണ്ണയാണ് ‘ഒലിവ് ഓയില്‍’. ഇതിലടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ക്യാന്‍സറിനെയും ഹൃദ്രോഗങ്ങളേയും ചെറുക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവരാണെങ്കില്‍ തീര്‍ച്ചയായും കുക്കിംഗ് ഓയില്‍ ‘ഒലിവ് ഓയില്‍’ ആക്കുന്നതാണ് ഉത്തമം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന തരത്തില്‍ പല പ്രചരണങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിലൊന്നും വലിയ കഴമ്പില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. അതേസമയം, മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ ഇടയ്ക്കിടെ പിടിക്കപ്പെടുന്നത് ആശങ്കാജനകം തന്നെയാണ്. എന്നാല്‍, ജൈവികമായി വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം. പെട്ടെന്ന് ദഹിച്ചുപോകാന്‍ കഴിവുള്ള എണ്ണയാണിത്. അത്രമാത്രം കൊഴുപ്പ് ശരീരത്തിലടിച്ചേല്‍പിക്കാനും ഇത് മെനക്കെടാറില്ല. ഇതിനെല്ലാം പുറമെ, ചര്‍മ്മത്തിനും മുടിക്കും വളരെ നല്ലതാണ് വെളിച്ചെണ്ണ.
Read Also : ശരീരഭാരം കുറയ്ക്കാൻ ഇതാ കിടിലനൊരു ജ്യൂസ്
വെജിറ്റബിള്‍ ഓയിൽ
വെജിറ്റബിള്‍ ഓയിലും വലിയ പരിധി വരെ പാചകത്തിന് സുരക്ഷിതം തന്നെയാണ്. സൂര്യകാന്തി, നിലക്കടല, ചോളം, കടുക്, സോയാബീന്‍- തുടങ്ങിയവയില്‍ നിന്നെല്ലാമാണ് സാധാരണഗതിയില്‍ വെജിറ്റബിള്‍ ഓയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം പ്രകൃതിദത്തമായതിനാല്‍ തന്നെ, വലിയ ആശങ്കകള്‍ക്ക് സ്ഥാനമില്ല.
അതേസമയം, ഏത് എണ്ണയായാലും പാചകത്തിന് അമിതമായ അളവില്‍ ഇവ, ഉപയോഗിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുപോലെ തന്നെ, ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അപകടമാണ്. പെട്ടെന്ന് ചൂടാകുന്ന എണ്ണകള്‍ സലാഡിലും മറ്റും ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും, വെളിച്ചെണ്ണ പോലെ, സമയമെടുത്ത് ചൂടാകുന്നവ കറികള്‍ പോലുള്ള വിഭവങ്ങള്‍ക്ക് അനുയോജ്യമാണെന്നും ഇവർ പറയുന്നു.
Post Your Comments