
ചേര്‍ത്തല: ആശുപത്രികളുടെ അനാസ്ഥ മൂലം ചേർത്തലയിൽ എഴുവയസ്സുകാരൻ കൊല്ലപ്പെട്ടു. പട്ടണക്കാട് മൊഴികാട് വിനോദിന്റെ മകന് അദ്വൈതാണ് കൊല്ലപ്പെട്ടത്. തുറവൂര്‍ താലൂക്ക് ആശുപത്രി, ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, കോട്ടയം ഐ.സി.എച്ച് എന്നീ ആശുപത്രികളിൽ കുഞ്ഞിനെ കാണിച്ചിട്ടും രോഗം കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഏഴു വയസ്സുകാരന്റെ മരണം ആശുപത്രികളുടെ നിരുത്തരവാദ സമീപനത്തെ തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.
Also Read:കോവിഡ് വ്യാപനം രൂക്ഷം: ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോവിഡാനന്തരം ഉണ്ടാകുന്ന മിസിക് എന്ന രോഗമാണ് മരണത്തിനു കാരണമായതെന്ന് തിരുവനന്തപുരം എസ്.എ.ടിയില്‍നിന്ന് അറിയിച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും മുൻപ് കാണിച്ച ആശുപത്രികളിൽ നിന്ന്
നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായത്.
കുട്ടി പൂര്‍ണമായി അവശനായിട്ടും കിടത്തിച്ചികിത്സ നല്‍കാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ തിരുവനന്തപുരത്തേക്കു പോയത്. ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് കുട്ടിയുടെ രോഗം എന്താണെന്നറിഞ്ഞു ചികിത്സ കിട്ടിയത്. അപ്പോഴേക്കും കുഞ്ഞിന്റെ നില വഷളാവുകയായിരുന്നു. ചേര്‍ത്തലയില്‍നിന്ന് കുട്ടിയെ തിരുവനന്തപുരത്തെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചിട്ടുപോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയതായും പരാതിയില്‍ പറയുന്നു.
Post Your Comments