
കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ. ’37 വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപനമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ മോനെ’ വികാരനിർഭരമായി മുൻ ഇന്ത്യൻ താരം ട്വിറ്ററിൽ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രവും ഉഷ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
37 കൊല്ലം മുമ്പ് ലോസ് ഏഞ്ചലസിൽ 400 മീറ്റർ ഹർഡിൽസിന്റെ ഫൈനലിൽ ഉറപ്പിച്ച മെഡലാണ് ഉഷയ്ക്ക് നഷ്ടമായത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 55.42 സെക്കന്റിലായിരുന്നു ഉഷ മത്സരം അവസാനിപ്പിച്ചത്.
Read Also:- മെസിയുടെ കൂടുമാറ്റം: പണി കിട്ടിയത് മാഞ്ചസ്റ്റർ സൂപ്പർ താരത്തിന്
ഉഷ മെഡൽ നേടിയെന്ന് പലരും വിധിയെഴുതി. എന്നാൽ, ഫോട്ടോഫിനിഷിന്റെ വിധിയെഴുത്ത് ഒരു രാജ്യത്തിന്റെ മുഴുവൻ ഹൃദയം തകർത്തു. സെക്കന്റുകളുടെ വ്യത്യാസത്തിൽ റുമാനിയുടെ ക്രിസ്റ്റീന വെങ്കലം നേടുകയായിരുന്നു.
Realised my unfinished dream today after 37 years. Thank you my son @Neeraj_chopra1 🇮🇳🥇#Tokyo2020 pic.twitter.com/CeDBYK9kO9
— P.T. USHA (@PTUshaOfficial) August 7, 2021
Post Your Comments