
കൊച്ചി: കോതമംഗലത്ത് ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. തോക്ക് വില്‍പ്പനയിലെ ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനേഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.
Read Also : ജസ്‌ന എരുമേലിയില്‍ നിന്ന് എങ്ങോട്ട് അപ്രത്യക്ഷമായി, അന്വേഷണം ആരംഭിച്ച് സിബിഐ
പ്രതികള്‍ക്കൊപ്പം രഖില്‍ കാറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മാനസയ്ക്ക് വെടിയേറ്റ ദിവസം തന്നെ രഖിലിന് വെടിവയ്ക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പൊലീസിന് വ്യക്തമായിരുന്നു. തോക്ക് വാങ്ങിയ ബിഹാറില്‍നിന്ന് തന്നെയാകും പരിശീലനം ലഭിച്ചതെന്നും പൊലീസ് കരുതിയിരുന്നു. ഇതിനെല്ലാമുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരും എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ രഖിലിന്റെ സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യാനും പൊലീസ് ഒരുങ്ങുന്നുണ്ട്.
കള്ള തോക്ക് നിര്‍മ്മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്.
Post Your Comments