
സിനിമയിൽ 50 വർഷം തികച്ച മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ ടിനി ടോം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിനു താഴെ അസഭ്യ കമന്റ് പങ്കുവെച്ച യുവതിക്ക് മറുപടിയുമായി താരം. 50 വര്‍ഷമായി വിജയകരമായി മമ്മൂട്ടി തുടരുന്നു, ജനനം മുതല്‍ ഞാന്‍ പിന്തുടരുന്നു എന്ന കുറിപ്പോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം ടിനി ടോം പങ്കുവച്ചത്. ഈ പോസ്റ്റിനു താഴെ അസഭ്യ കമന്റിട്ട യുവതിക്കാണ് ടിനി ടോം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്.
അസഭ്യ കമന്റ് ഇട്ടത് അഞ്ജലി ഇ പന്തളം എന്ന അക്കൗണ്ടില്‍ നിന്നാണ്. ഇത് വ്യാജ അക്കൗണ്ട് ആണെന്ന് ടിനി ടോം തന്നെ പറയുന്നു. ‘എതേ പുറകേല്‍ ഒരു പട്ടി’ എന്നായിരുന്നു അഞ്ജലി ഇ പന്തളം എന്ന അക്കൗണ്ടില്‍ നിന്ന് വന്ന കമന്റ്. ഇതിനു താരം നേരിട്ട് മറുപടി നൽകുകയും ചെയ്തു. ‘കുട്ടിക്കാലത്ത് നമ്മൾ ഫാമിലി ഫോട്ടോ എടുക്കുമ്പോൾ അച്ഛനുമമ്മയും പുറകിൽ അല്ലേ നിൽക്കുന്നത് അവരെയും മോൾ ഇങ്ങനെ തന്നെയാണോ വിളിക്കുന്നത്’, എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.
ടിനി ടോമിന്റെ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘അത് പൊളിച്ചു ടിനി ചേട്ടാ, ഫെയ്ക്ക് ഐഡി ഉണ്ടാക്കി വീമ്പു കാണിക്കാന്‍ വരുന്നു, ഇതിനൊക്കെ എന്തിന്റെ സൂക്കാടാ’, ‘അച്ചനും അമ്മയും കൂടെ നിക്കുമ്പോൾ ഇങ്ങനെ പറയോ പട്ടിയുടെ കൂടെ നിക്കുന്നതെന്ന് ‘എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
Post Your Comments