
ബെംഗളൂരു : സംസ്ഥാനത്തെ കർഷകരുടെ മക്കൾക്കായി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിയുമായി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. പത്താംക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തുടർപഠനാവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് സ്‌കോളർഷിപ്പ്. 1000 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്.
പദ്ധതിപ്രകാരം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ടാണ് ലഭിക്കുന്നത്. അർഹരാകുന്ന വിദ്യാർഥികൾ നിർബന്ധമായും തുടർപഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഐടിഐ കോഴ്സുകളോ പ്രീ യൂണിവേഴ്സിറ്റി കോഴ്സുകളോ പഠിക്കാൻ ഉദ്ദേശിക്കുന്ന പത്താം ക്ലാസ് വിജയിച്ച ആൺകുട്ടികൾക്ക് 2,500 രൂപയും പെൺകുട്ടികൾക്ക് 3,000 രൂപയുമാണ് ലഭിക്കുക. ബി.എ, ബി.എസ്.സി, ബി.കോം, എംബിബിഎസ്, ബി.ഇ, മറ്റ് പ്രൊഫഷണൽ കോഴ്സുകൾ എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന ആൺകുട്ടികൾക്ക് 5,000 രൂപയും പെൺകുട്ടികൾക്ക് 5,500 രൂപയുമാണ് സ്‌കോളർഷിപ്പും ലഭിക്കും.
Read Also : മാനസ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, സോനുകുമാറിനെയും മനേഷിനെയും പിടികൂടിയത് അതിസാഹസികമായി
അതേസമയം നിയമം, പാരാമെഡിക്കൽ, നഴ്സിങ് എന്നീ കോഴ്‌സുകൾ പഠിക്കുന്നവർക്ക് യഥാക്രമം 7,500 – 8,000 എന്നിങ്ങനെയാണ് തുക ലഭിക്കുക. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് 10,000 – 11,000 രൂപ വീതവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലഭിക്കും.
Post Your Comments