
യുഎസ്: കോവിഡ് വാക്‌സിന്റെ പ്രധാന്യവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി യുഎസ് ഡോക്ടര്‍. കൊറോണ വാക്സിന്‍ എടുക്കുന്നതിന്റെ ഗുണം എക്സ്-റേയുടെ 2 ചിത്രങ്ങള്‍ ഉപയോഗിച്ച് വിശദീകരിച്ചു തരികയാണ് ഒരു യുഎസ് ഡോക്ടര്‍. വാക്സിന്‍ എടുക്കാത്ത കൊറോണ രോഗിയുടെയും വാക്സിന്‍ എടുത്ത രോഗിയുടെയും ശ്വാസകോശത്തില്‍ കാണിക്കുന്ന വ്യത്യസ്ത ഫലങ്ങങ്ങളാണ് ചിത്രത്തിൽ കാണുന്നത്.
Also Read:ചെങ്കോട്ടയ്ക്ക് ചുറ്റും ‘കണ്ടെയ്‌നര്‍ കോട്ട’: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്
കോവിഡ് ബാധിച്ച കുത്തിവപ്പ് എടുക്കാത്ത രോഗിയുടെ ശ്വാസകോശത്തിൽ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണ് ശ്വാസ തടസ്സത്തിന് കാരണമാകുന്നത്.
ശ്വാസകോശത്തില്‍ വൈറസ് ലോഡ് ഉയര്‍ന്നതാണെന്നും അവയിലൂടെ ഓക്സിജന്‍ കടന്നുപോകാന്‍ ഇടമില്ലെന്നും ഇത് കാണിക്കുന്നു.
എന്നാൽ മറുവശത്ത്, വാക്സിനേഷന്‍ ലഭിച്ച ആളുകളില്‍ അണുബാധയുടെ പ്രഭാവം കുറവാണെന്ന് രണ്ടാമത്തെ ചിത്രം കാണിക്കുന്നു. എക്സ്-റേയില്‍ ദൃശ്യമാകുന്ന കൂടുതല്‍ ഇരുണ്ട ഭാഗം അര്‍ത്ഥമാക്കുന്നത് അവരുടെ ശ്വാസകോശത്തിലേക്ക് ഓക്സിജന്‍ പോകാന്‍ ഒരു സ്ഥലമുണ്ടെന്ന് ഡോക്ടർ വിശദീകരിക്കുന്നു. അവർക്കാകട്ടെ അണുബാധയുടെ ഫലവും വളരെ കുറവാണെന്നാണ് കാണിക്കുന്നത്.
കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യമാണ് ഇവിടെ വ്യക്തമാകുന്നത്. രോഗത്തെ അതിജീവിക്കുക എന്നതിന് ഒരേയൊരു മാർഗമായി ലോകം കാണുന്നത് കോവിഡ് വാക്‌സിനെയാണ്.
Post Your Comments