KeralaLatest NewsNews

ലാഭനഷ്ടം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിക്കില്ല: തോളോട് തോള്‍ ചേര്‍ന്ന് ഇവിടെയുണ്ടാവുമെന്ന് കെ.എം ഷാജി

അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്

കോഴിക്കോട് : മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന പ്രചാരണങ്ങളില്‍ വിശദീകരണവുമായി കെ.എം.ഷാജി. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങള്‍. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്. അതു പറയാന്‍ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ലെന്നും ഷാജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജിയുടെ പ്രതികരണം.

Read Also  :   കേരളത്തില്‍ കനത്ത മഴ തുടരുന്നു : വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കും

കുറിപ്പിന്റെ പൂർണരൂപം : 

ലീഗിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അലോസരപ്പെടുന്നവർ ആ ജോലി തുടരുക.ഇന്നത്തെ എന്റെ FB പോസ്റ്റ്‌ ദുർവ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണ് പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ്‌ അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങൾ. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ പറയേണ്ടത് പറയേണ്ടത് പോലെ പറയാൻ വേണ്ടുവോളം ഇടമുള്ള പാർട്ടിയാണ് ലീഗ്..

Read Also  :  ഇനിയൊരു തിരിച്ച് വരവില്ല, ഒരിക്കലും നന്ദി കിട്ടാത്ത പണി: പുതിയ കവിതയുമായി ജി സുധാകരൻ

അതു പറയാൻ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല.അതിന് ആരുടെയും ഉപദേശവും ആവശ്യമില്ല…. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല…
ഇവിടെയുണ്ടാവും തോളോട് തോൾ ചേർന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായി

shortlink

Related Articles

Post Your Comments


Back to top button