
ന്യൂഡൽഹി: സൂര്യനെല്ലി കേസിൽ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിൽ. കേസിലെ മുഖ്യ പ്രതി ധര്‍മരാജന് പരോളോ ജാമ്യമോ അനുവദിക്കരുത് എന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ധര്‍മരാജന് പരോളിന് അര്‍ഹതയില്ല. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും ഇരയെ വീണ്ടും ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുപ്രീം കോടതിയെ വ്യക്തമാക്കി.
Read Also: ക്ഷേത്രം ആക്രമിച്ച സംഭവം: പാകിസ്ഥാനിൽ 50 പേർ അറസ്റ്റിൽ
ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡെപ്യുട്ടി സൂപ്രണ്ട് എസ് ഷെരീഫാണ് ധര്‍മരാജന് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കരുതെന്ന് രേഖാമൂലം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാന്ദന്‍ നായരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി രേഖാമൂലമുള്ള എതിര്‍പ്പ് കോടതിയെ അറിയിച്ചു.
Post Your Comments