
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റീനിയൻ താരം എത്തുന്നു. സ്‌ട്രൈക്കർ ഹോർഹെ പെരേര ഡിയസാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്ന പുതിയ താരം. താരം ഒരു വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തവണ ക്ലബിന്റെ മൂന്നാമത്തെ വിദേശ താരമാണ് പെരേര ഡിയസ്.
ഇതിനോടകം ഉറുഗ്വെ മധ്യനിര താരം അഡ്രിയാൻ ലൂണ, ബോസ്‌നിയൻ പ്രതിരോധ താരം എനെസ് സിപോവിൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം, പുതിയ സൈനിങിനെപ്പറ്റി ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read Also:- ദീപക് പുനിയയുടെ കോച്ചിനെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കി
2008ൽ അർജന്റീനിയൻ ക്ലബ് ഫെറോ കാരിൽ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് പെരേര ഡിയസ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. അവസാനമായി അത്ലാന്റിക്കോ പ്ലാറ്റൻസിലാണ് പെരേര ഡിയസ് കളിച്ചത്. മെക്സിക്കോ, ബൊളീവിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും അർജന്റീനിയൻ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.
Post Your Comments