08 August Sunday

ഇറാഖില്‍ കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച അതുല്‍രാജിന്റെ മൃതദേഹം ഈ ആഴ്‌ച നാട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021

അതുല്‍രാജ്

കൊയിലാണ്ടി > ഇറാഖ് തീരത്ത് കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജി(28)ന്റെ മൃതദേഹം ഈ ആഴ്ച നാട്ടിലെത്തിക്കുമെന്ന് വിവരം. ഇറാക്കിലെ ബസ്രയില്‍ നിന്ന് ചൊവ്വാഴ്ചയോടെ മൃതദേഹം ബാഗ്ദാദിലെത്തിക്കും. തുടര്‍ന്ന് മൃതദേഹം ഇന്ത്യയിലേക്ക് അയക്കും. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ബുധനാഴ്ചയോ,വ്യാഴാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് സൂചന.

ഇറാഖിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് അതുല്‍രാജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിയത്. ഇക്കഴിഞ്ഞ ജൂലായ് 13നായിരുന്നു അപകടമുണ്ടായത്.  ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്.  പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേരാണ് മരിച്ചത്. വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top