
കാബൂൾ: അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ, അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുത്ത് മുന്നേറുകയായിരുന്നു താലിബാന് അപ്രതീക്ഷിത തിരിച്ചടി. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ 200 ലധികം ഭീകരർ കൊല്ലപ്പെട്ടു. ഷെബർഗാനിൽ നടന്ന യുഎസ് വ്യോമാക്രമണത്തിലാണ് ഇരുന്നൂറിലധികം താലിബാർ ഭീകരർ കൊല്ലപ്പെട്ടത്. താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഇവരുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചു.
Also Read:പരാക്രമണം തുടർന്ന് താലിബാന്: അഫ്ഗാനില്‍ പ്രവിശ്യാ ഭരണം പിടിച്ചെടുത്തു
ഇതോടൊപ്പം,തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലും താലിബാന് തിരിച്ചടി. ഇവിടുത്തെ താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്ഗാന്‍ സേന രൂക്ഷമായ വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ആക്രമണങ്ങളില്‍ പ്രവിശ്യാ കമാണ്ടറടക്കം 94 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ പത്ത് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ഇവിടെയാണ് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയത്.
ഹെൽമണ്ട് പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 112 താലിബാൻ ഭീകരരിൽ അൽ ഖ്വയ്ദയിൽ അംഗങ്ങളായ മുപ്പത് പാകിസ്താൻ പൗരന്മാരുമുണ്ടായിരുന്നെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്‌ഗാനിലെ ഭീകരർക്ക് പാകിസ്ഥാൻ അഭയം നൽകുകയും അഫ്ഗാൻ സർക്കാർ സേനയ്‌ക്കെതിരായ താലിബാൻ ആക്രമണത്തെ പിന്തുണച്ചുവെന്നും അഫ്ഗാൻ ആരോപിച്ചു.
Post Your Comments