
ശ്രീനഗര്‍: ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്. ഭീകരര്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ജമ്മു കശ്മീരിലെ 14 ജില്ലകളിലാണ് റെയ്ഡ് നടന്നത്.
Also Read: ഇന്നലെ സ്ഥിരീകരിച്ചത് വെറും 28 കോവിഡ് കേസുകൾ : കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യോഗിയുടെ ഉത്തർ പ്രദേശ്
14 ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. ജമ്മു കശ്മീരിലെ 45 വ്യത്യസ്ത മേഖലകളില്‍ നടത്തിയ റെയ്ഡുകളില്‍ ജമ്മു കശ്മീര്‍ പോലീസും സി.ആര്‍.പി.എഫ് സേനാംഗങ്ങളും എന്‍.ഐ.എ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. 2019ല്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ജമ്മു കശ്മീരില്‍ വീണ്ടും സംഘടന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു എന്‍.ഐ.എയുടെ ലക്ഷ്യം.
ശ്രീനഗര്‍, ബുദ്ഗാം, ഗന്ദര്‍ബാല്‍, ബരാമുള്ള, കുപ്വാര, ബന്ദിപ്പൊര, അനന്ത്‌നാഗ്, ഷോപ്പിയാന്‍, പുല്‍വാമ, കുല്‍ഗാം, റംബാന്‍, ദോഡ, കിഷ്ത്വാര്‍, രജൗരി എന്നീ ജില്ലകളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാകിസ്താനോടും വിഘടനവാദികളോടും ചായ്‌വുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
Post Your Comments