
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന താരമായ ശ്രീജേഷിന് പാരിതോഷികം നൽകാത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യൻ ഹോക്കി ടീമിന്റെ നട്ടെല്ലായി മാറിയ കേരളത്തിന്റെ അഭിമാന താരമാണ് ശ്രീജേഷ്. രാജ്യത്തിന് വേണ്ടി സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് ഇതിനോടകം തന്നെ ആറു കോടിയോളം പാരിതോഷികം ലഭിച്ച സാഹചര്യത്തിലാണ് കേരളത്തിൽ കായിക താരങ്ങളോടുള്ള അവഗണനയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളും, കായിക താരങ്ങളും രംഗത്ത് വന്നിരിക്കുന്നത്.
അനാവശ്യമായി മന്ത്രി മന്ദിരങ്ങൾ മോഡി പിടിപ്പിക്കുകയും, അനാവശ്യമായി സ്മാരകങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന സർക്കാരിന് എന്തുകൊണ്ട് അഭിമാന താരമായ ശ്രീജേഷിന് പാരിതോഷികം നൽകിക്കൂടാ എന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ലോക ശ്രദ്ധ നേടാൻ പോന്ന താരങ്ങൾ ഉണ്ടായിട്ടും ഈ വിമുഖതയാണ് സംസ്ഥാനത്തെ കായികപരമായി പിന്നോട്ട് വലിക്കുന്നതെന്നും വിമർശനം മുറുകുന്നു.
നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണനേട്ടത്തിന് ശേഷം നിമിഷങ്ങള്‍ക്കകമാണ് ഹരിയാന സര്‍ക്കാര്‍ ആറു കോടി പാരിതോഷികം പ്രഖ്യാപിച്ചത്. ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ടീമംഗങ്ങള്‍ക്ക് ഒരു കോടി വിതമാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഭാരോദ്വഹനത്തിലെ വെള്ളിക്ക് മീരഭായ് ചാനുവിനും നല്‍കി ജോലിയും സാമ്പത്തിക സഹായങ്ങളും. എന്നിട്ടും കേരളം മാത്രം അഭിമാന താരങ്ങളോട് മൗനം പാലിക്കുകയാണ്.
അതേസമയം, ശ്രീജേഷിനെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് ഓണസമ്മാനം നൽകാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ശ്രീജേഷിന് കൈത്തറി മുണ്ടും ഷര്‍ട്ടും സമ്മാനം നല്‍കാന്‍ തീരുമാനം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിന് മുണ്ടും ഷര്‍ട്ടും നല്‍കുന്നത്.
Post Your Comments