
ഇടുക്കി: നാടിനെ നടുക്കിയ വണ്ടിപ്പെരിയാർ കൊലക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അയല്‍വാസിയും സ്ഥലത്തെ ഡി വൈ എഫ് ഐ നേതാവുമായ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനാണ് കേസിലെ പ്രതി.
Also Read:രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ‘ഓറഞ്ച് ജ്യൂസ്’
കേസിൽ അർജുനെതിരെ ബലാത്സംഗം, കൊലപാതകം, പോക്സോ ഉള്‍പ്പടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ 36 സാക്ഷികളുണ്ട്. 150 തിലധികം പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പഴുതുകൾ എല്ലാം അടച്ചുകൊണ്ട് തന്നെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
അർജുനെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം ഇത്രയും വേഗത്തിൽത്തന്നെ സമര്‍പ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലയത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന ശേഷം പ്രതിയായ അർജുൻ കഴുത്തില്‍ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.
Post Your Comments