
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ, കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണവും കൊലപാതകമായിരുന്നോയെന്ന സംശയമാണ് വീണ്ടും ഉയർന്നു വരുന്നത്.
അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ആണ് റമീസ് മരിച്ചത്. റമീസ് ഓടിച്ചിരുന്നത് അർജുൻ ആയങ്കിയുടെ ബൈക്ക് ആയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവെയാണ് അപ്രതീക്ഷിത മരണം. റമീസിന്റെ മരണം അപകടമരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനോട് റമീസ് വെളിപ്പെടുത്തലുകൾ നടത്തുമോയെന്ന് ഭയന്ന് റമീസിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ഇതുകൂടാതെ, മുൻപ് സ്വർണക്കടത്ത് സംഘം തന്നെ അർജുൻ ആയങ്കിയെ കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അർജുൻ കൊലപ്പെടുത്താൻ മറ്റൊരു സംഘത്തിനായിരുന്നു ക്വട്ടേഷൻ ലഭിച്ചിരുന്നത്.
Post Your Comments