COVID 19KeralaNattuvarthaLatest NewsNews

‘ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി’: ആതിരയുടെ മരണത്തിൽ ഒമർ ലുലു

പുനലൂര്‍: പുനലൂര്‍ കരുവാളൂരിൽ ആത്മഹത്യ ചെയ്ത 22 കാരി ആതിരയുടെ മരണത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ‘ഇത് വരേ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി’ ആതിരയുടെ ചിത്രം പങ്കുവെച്ച് സംവിധായകൻ കുറിച്ചു. നമ്മുടെ കർമ്മത്തിൽ അടിയുറച്ച് വിശ്വസിച്ചാൽ പ്രപഞ്ചം നമ്മളെ കൈവിടില്ല എന്ന് സംവിധായകൻ തന്റെ പോസ്റ്റിനു കമന്റ് ആയി കുറിച്ചിട്ടുണ്ട്.

‘നമ്മുക്ക് കരച്ചിൽ വന്നാൽ കരയുക സന്തോഷം വന്നാൽ ചിരിക്കുക. എന്ത് വിഷമം ഉണ്ടെങ്കില്ലും ആരോട് ഏങ്കില്ലും ഷെയർ ചെയ്യുക. നമ്മുടെ കർമ്മത്തിൽ അടിയുറച്ച് വിശ്വസിക്കുക പ്രപഞ്ചം നമ്മളെ കൈവിടില്ല. നമ്മുടെ കർമ്മത്തിൽ അടിയുറച്ച് വിശ്വസിക്കുക പ്രപഞ്ചം നമ്മളെ കൈവിടില്ല’, ഒമർ ലുലു കുറിച്ചു.

Also Read:രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു: വെളിപ്പെടുത്തലുമായി കെപിഎ മജീദ്

തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനിയായ ആതിരയെ ഇന്നലെ വൈകിട്ടാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് പണിക്ക് പോയി തിരികെ വന്ന ആതിരയുടെ അമ്മ സരസ്വതി ഒരുപാട് മുട്ടിയിട്ടും കതക് തുറക്കുന്നില്ലായിരുന്നു. പിന്നീട് കതക് തള്ളിത്തുറന്ന് അകത്ത് കയറിയ അമ്മ കണ്ടത് മകൾ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആതിരയെ കെട്ട് അഴിച്ച്‌ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്തുനിന്നും ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button