
ലക്‌നൗ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാജ്യത്ത് ശ്രദ്ധനേടി യു പി മാതൃക. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികള്‍ ഒന്നുമില്ലാതെ ഉത്തര്‍ പ്രദേശിലെ 75 ജില്ലകളില്‍ 50 ജില്ലകൾ. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിലവിലെ സജീവ കേസുകള്‍ പൂജ്യമാണെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഘാള്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 58 പേര്‍ക്കാണ് യുപിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. കൂടാതെ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 593 സജീവ കേസുകള്‍ മാത്രമാണുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.
സജീവ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് പ്രതാപ്‌ഗഢ്, അലീഗഢ്, ഫിറോസാബാദ്, അമേഠി, ചിത്രകൂട്ട്, ഇതാ,ഹത്രാസ്, മിര്‍സാപുര്‍, പിലിഭിത് തുടങ്ങിയവ.
Post Your Comments