
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ ജ്വാലയുമായി ഡിവൈഎഫ്‌ഐ. ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മേഖലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ ‘സ്വാതന്ത്ര്യ സംരക്ഷണ ജ്വാല’ സംഘടിപ്പിക്കുന്നത്.
സ്വാതന്ത്ര്യ സംരക്ഷണ ജ്വാലയുമായി ബന്ധപ്പെട്ട ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. ആദ്യം ഡിവൈഎഫ്‌ഐക്കാരില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ചിലയാളുകള്‍ കമന്റ് ചെയ്തു. കിളിരൂരിലെയും വാളയാറിലെയും വണ്ടിപ്പെരിയാറിലെയും കുട്ടികള്‍ക്ക് നീതി വാങ്ങിച്ചു കൊടുക്കാന്‍ കെല്‍പ്പില്ലാത്തവരാണ് ഇന്ത്യയെ രക്ഷിക്കാന്‍ ഇറങ്ങുന്നത് എന്നായി മറ്റ് ചിലരുടെ പ്രതികരണം.
റഹീമിന്റെ പാര്‍ട്ടി സ്വാതന്ത്ര്യദിനം എന്നൊക്കെ പറഞ്ഞു തുടങ്ങിയെന്നും സിപിഎമ്മിന് എന്നാണ് ഭരണഘടനയില്‍ വിശ്വാസം തുടങ്ങിയതെന്നുമൊക്കെയുള്ള കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിനടയില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ന് പബ്ലിക് ഹോളിഡേ ആയത് നന്നായെന്നും അല്ലെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് മാസ്റ്റര്‍ ലീവ് എടുത്തേനെ എന്നുമൊക്കെയുള്ള പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Post Your Comments