
കോഴിക്കോട്: ഇരുമ്പ് മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്ലിം ലീഗിൽ നിന്ന് പുറത്തു വരുന്നതെന്ന് കെ എം ഷാജി. എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്. മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണെന്നും കെ എം ഷാജിയുടെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
Also Read:നിയാഡര്‍താൽ വംശത്തെ ഇല്ലാതാക്കിയത് മനുഷ്യരുമായുളള ലൈംഗികബന്ധം: പുതിയ പഠനം
അതേസമയം, മുസ്ലിം ലീഗിലെ ഭിന്നതകളെ വെള്ളപൂശുന്നതാണ് കെ എം ഷാജിയുടെ ഫേസ്ബുക് പോസ്റ്റെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. കാവ്യത്മകമായ വിലയിരുത്തൽ കൊണ്ടൊന്നും വസ്തുതകളെയും യാഥാർഥ്യത്തെയും വളച്ചൊടിക്കാൻ കഴിയില്ലെന്നും വിമർശകർ വ്യക്തമാക്കുന്നു.
ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ചുവെന്ന കേസിൽ കുഞ്ഞാലിക്കുട്ടിയും തങ്ങൾ കുടുംബവും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങളാണ് ഉണ്ടായിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് ഹൈദരലി തങ്ങളുടെ മകൻ തന്നെ രംഗത്തു വന്നിരുന്നു.
ചന്ദ്രികയില്‍ നടന്ന സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും, തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗില്‍ ഭിന്നിപ്പും പൊട്ടിത്തെറിയും ആരംഭിച്ചത്.
കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം.
വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്. മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.
Post Your Comments