
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളുടെ നേട്ടങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ആസൂത്രിത ശ്രമം. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം നായകന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഫാന്‍ പേജില്‍ നിന്നാണ് വ്യാജ വാര്‍ത്ത പുറത്തുവന്നത്.
Also Read: മാനസ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, സോനുകുമാറിനെയും മനേഷിനെയും പിടികൂടിയത് അതിസാഹസികമായി
മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ് പാരിതോഷികം നിരസിച്ചെന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. വിത് ആര്‍ജി (With RG) എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് ഒഫീഷ്യല്‍ ഗ്രൂപ്പ് അല്ലെന്നും ഫാന്‍സ് ഗ്രൂപ്പാണെന്നും ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ നിന്നും വ്യക്തമാണ്.
7.72 ലക്ഷം ഫോളോവേഴ്‌സുള്ള ഗ്രൂപ്പില്‍ നിന്നാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഹോക്കി ഒരു ടീം ഗെയിം ആയതിനാല്‍ നായകന് മാത്രമായി ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത. ഹോക്കി ടീമിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാര്‍ത്തയുടെ വിശ്വാസ്യതയെ തുറന്നുകാട്ടുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമാണ് ഹോക്കി ടീം അംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments