
ദുബായ്: ഇത്രയും മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ലൈനപ്പ് ഇതുവരെ കണ്ടിട്ടില്ലെന്ന് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾഹഖ്. ആദ്യ ദിനം തന്നെ ഇന്ത്യൻ ബൗളിംഗ് നിര കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കിയെന്നും വിദേശ പിച്ചുകളിലും മികവ് പുറത്തെടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ചെന്നും ഇൻസമാം പറഞ്ഞു.
‘ആദ്യ ദിനം അതിവേഗ ബൗളിംഗിലൂടെ ടീം ഇന്ത്യ പരമ്പരയ്ക്ക് താളം ഒരുക്കി. അവർ ഇംഗ്ലണ്ടിനെ അതിവേഗത്തിൽ പുറകിലാക്കി. ഇംഗ്ലണ്ടിൽ പന്തെറിയേണ്ട ലൈനുകൾ വ്യത്യസ്തമായതിനാൽ ഉപഭൂഖണ്ഡത്തിലെ ബൗളർമാർ പലപ്പോഴും ബുദ്ധിമുട്ടുന്നു. ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തളർത്തി’.
Read Also:- ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യ ജയത്തിലേക്ക്
‘ബുംറ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടി ഇംഗ്ലണ്ടിലെ ബാക്ക്ഫൂട്ടിൽ എത്തിച്ചു. മറ്റ് പേസർമാരായ മുഹമ്മദ് ഷമി, സിറാജ് എന്നിവരും മിടുക്കരാണ്. ഇത്തരമൊരു ഇന്ത്യൻ ഫാസ്റ്റ് ബോളിംഗ് ലൈനപ്പ് ഞാൻ കണ്ടിട്ടില്ല. മുൻകാലങ്ങളിലും ടീം ഇന്ത്യ മികച്ച ഫാസ്റ്റ് ബൗളർമാർ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ പേസർമാർക്ക് യഥാർത്ഥ ഫാസ്റ്റ് ബൗളർമാരുടെ ആക്രമണമുണ്ട്. നിങ്ങൾക്ക് ആക്രമണാത്മക പേസർമാരുണ്ടെങ്കിൽ ഇത്തരം പ്രകടനങ്ങൾ തീർച്ചയായും വരും’ ഇൻസമാം പറഞ്ഞു.
Post Your Comments