
ഇസ്ലാമബാദ്: ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. പാക് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോടാണ് ആവശ്യം ഉന്നയിച്ചത്. ടിക് ടോക് നിരോധനം ന്യായീകരിക്കുന്നതില്‍ പാക് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് അതാര്‍ മിനാല്ലാഹ് നിരീക്ഷിച്ചു.
ടിക് ടോക് സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു സാധ്യതയാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഭ്യമല്ലാത്ത ഉള്ളടക്കത്തിന്‍റെ പേരിലാണ് പാകിസ്ഥാൻ ടിക് ടോക് നിരോധിച്ചത്. 2020 ഒക്ടോബറിലാണ് ടിക് ടോക് ആദ്യമായി നിരോധിച്ചത്. 10 ദിവസത്തിന് ശേഷം നിരോധനം നീക്കി. തുടര്‍ന്ന് സര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരം 60 ലക്ഷത്തോളം വിഡിയോകള്‍ ടിക്ടോക് നീക്കിയിരുന്നു.
Post Your Comments