
തിരുവനന്തപുരം: മലയാളിയായ ഇന്ത്യൻ ഹോക്കി ഇതിഹാസം താരം മാനുവല്‍ ഫ്രെഡറിക്കിനെ കേരളത്തിലേക്ക് തിരിച്ച് വിളിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ഹോക്കിക്ക് മുന്തിയ പരിഗണന നല്‍കുമെന്നും പുതിയ പരിശീലന സൗകര്യങ്ങള്‍ ഒരുക്കുമെന്നും കായിക മന്ത്രി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്നും നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണെന്നും പറഞ്ഞ് ഫ്രെഡറിക് രംഗത്ത് വന്നിരുന്നു.
Also Read:പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം: റാപ്പിഡ് ടെസ്റ്റിന് കൊള്ളവില
കേരളത്തിന്‍റെ ആദ്യ മെഡല്‍ ജേതാവായിട്ടും നല്ല ഒരു ഗ്രൗണ്ട് നിര്‍മ്മിക്കണമെന്ന തന്‍റെ അപേക്ഷ പോലും പരിഗണിച്ചിട്ടില്ലെന്ന് ഫ്രെഡറിക് വ്യക്തമാക്കിയിരുന്നു. 1972ല്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു മാനുവല്‍ ഫ്രെഡറിക്. കേരളത്തിന്‍റെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവ് കൂടിയാണ് അദേഹം.
ഫ്രെഡറിക്കിന്റെ വിമർശനം പുറത്തു വന്നതിനു പിറകെയാണ് കായിക മന്ത്രിയുടെ ഈ പ്രഖ്യാപനം. ഈ പ്രഖ്യാപനം കേരളത്തിലെ കായിക രംഗത്തിന് വലിയ മുന്നേറ്റമുണ്ടാക്കിയേക്കാമെന്നാണ് നിരീക്ഷണം. ഹോക്കിയെ കേരളത്തിലെ ജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് നന്നേ കുറവാണ്. അതുകൊണ്ട് തന്നെ ഫ്രെഡറിക് കേരളത്തിലെത്തിയാൽ അത് കേരളത്തിലെ കായിക രംഗത്തെ മികച്ചതാക്കുമെന്നും വിലയിരുത്തലുണ്ട്.
Post Your Comments