
പാലക്കാട്: നിയമസഭാ കയ്യാങ്കളി കേസിനെ ഡൽഹി അസംബ്ലിയിൽ ഭഗത് സിങ് ബോംബെറിയാൻ ശ്രമിച്ചതുമായി താര തമ്മ്യം ചെയ്ത സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.
നിയമസഭാ കയ്യാങ്കളി കേസ് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറുത്ത പാടായി തുടരുമോ? എന്ന ചോദ്യത്തിന് ‘അതെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലേ? ഡൽഹി അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിങ് ശ്രമിച്ചിട്ടില്ലേ?’ എന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി. ഇതിനെതിരെ ‘ഇന്നുമുതൽ കർണ്ണൻ, നെപ്പോളിയൻ, ശിവൻകുട്ടി എന്നിവരാണ് എന്റെ ഹീറോസ്’ എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീജിത്ത് പ്രതികരിച്ചത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മനോരമ: “നിയമസഭാ കയ്യാങ്കളി കേസ് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറുത്ത പാടായി തുടരുമോ?”
വി ശിവൻകുട്ടി: “അതെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലേ? ഡൽഹി അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിങ് ശ്രമിച്ചിട്ടില്ലേ?”
ഇന്നുമുതൽ “കർണ്ണൻ, നെപ്പോളിയൻ, ശിവൻകുട്ടി” എന്നിവരാണ് എന്റെ ഹീറോസ്
Post Your Comments